ചെന്നൈ: വിസ അഴിമതി കേസിൽ കോണ്‍ഗ്രസ് നേതാവ് കാർത്തി പി ചിദംബരത്തിന്‍റെ ഓഡിറ്റർ എസ് ഭാസ്‌കർ രാമനെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രി കസറ്റിഡിയിലെടുത്ത ഭാസ്‌കർ രാമനെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാസ്‌കർ വഴിയാണ് പണമിടപാട് നടതെന്നാണ് സിബിഐ നിഗമനം.
2011 കാലയളവിൽ പഞ്ചാബിലെ ഒരു പവർ പ്രോജക്‌ടിനായി 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ കാർത്തി ചിദംബരം കോഴ വാങ്ങിയെന്ന പരാധിയാണ് കേസിനാധാരം. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ. കേസിൽ കാര്‍ത്തി ചിദംബരം ഉള്‍പ്പടെ അഞ്ച് പ്രതികളാണുള്ളത്.
കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത് സിബിഐ കഴിഞ്ഞ ദിവസം സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്.