ETV Bharat / bharat

വിമാനത്തിനുള്ളിൽ ക്യാബിൻ ക്ര്യൂ അംഗത്തിന് നേരെ പീഡന ശ്രമം ; സ്വീഡിഷ്‌ പൗരനെ അറസ്റ്റ് ചെയ്‌ത് മുംബൈ പൊലീസ്

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് പ്രതി മദ്യപിച്ചെത്തി ക്യാബിൻ ക്ര്യൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ചത്

ക്യാബിൻ ക്രൂവിന് നേരെ പീഡന ശ്രമം  മുംബൈ പൊലീസ്  Mumbai Police  IndiGo  ഇൻഡിഗോ  സ്വീഡിഷ്‌ പൗരനെ അറസ്റ്റ് ചെയ്‌ത് മുംബൈ പൊലീസ്  ശങ്കർ മിശ്ര  വിമാനത്തിനുള്ളിൽ അതിക്രമം  വിമാനത്തിൽ പീഡന ശ്രമം  വിമാനത്തിൽ മദ്യപാനി  MOLESTED INDIGO FLIGHT CREW  CASE AGAINST SWEDISH PASSENGER
ക്യാബിൻ ക്രൂവിന് നേരെ പീഡന ശ്രമം
author img

By

Published : Apr 1, 2023, 4:49 PM IST

മുംബൈ : വിമാനത്തിനുള്ളിൽ ക്യാബിൻ ക്ര്യൂ അംഗത്തിനെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വീഡിഷ്‌ പൗരനെ അറസ്റ്റ് ചെയ്‌ത് മുംബൈ പൊലീസ്. വ്യാഴാഴ്‌ച ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്ബെർഗ് (63) എന്ന സ്വീഡിഷ് പൗരനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതായി അധികൃതർ അറിയിച്ചു.

ഇൻഡിഗോ വിമാനത്തിൽ നാല് മണിക്കൂർ നീണ്ട ബാങ്കോക്ക് മുംബൈ യാത്രയ്‌ക്കിടെയാണ് സ്വീഡിഷ് പൗരൻ 24 കാരിയായ ക്യാബിൻ ക്ര്യൂ അംഗത്തിന് നേരെ മോശമായി പെരുമാറിയത്. മദ്യപിച്ചെത്തിയ ഇയാൾ ക്യാബിൻ ക്ര്യൂ അംഗത്തിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് മറ്റ് ക്യാബിൻ ക്ര്യൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് ഇയാളെ സീറ്റിൽ പിടിച്ചിരുത്തി.

പിന്നാലെ വിമാനം മുംബൈയിൽ ലാൻഡ് ചെയ്‌ത ഉടൻ എയർലൈൻ ജീവനക്കാർ വെസ്റ്റ്ബെർഗിനെ ലോക്കൽ പൊലീസിന് കൈമാറുകയായിരുന്നു. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 20,000 രൂപയുടെ ജാമ്യത്തിൽ വിട്ടയയ്ക്കു‌കയായിരുന്നു. കേസിന്‍റെ വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.

വിമാനത്തിനുള്ളിലെ പ്രശ്‌നങ്ങൾ തുടർക്കഥ : അതേസമയം വിമാനത്തിനുള്ളിലെ ആക്രമണ സംഭവങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷ സംബന്ധിച്ച് ജീവനക്കാരും യാത്രക്കാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്‌ച ഗൊരഖ്‌പൂരിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽ ഒരു യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. ശൗചാലയത്തിൽ പുക ഉയർന്നതിനെത്തുടർന്നുണ്ടായ അലാറം കേട്ടായിരുന്നു ഇയാളെ വിമാനത്തിലെ ഉദ്യോഗസ്ഥർ പിടികൂടിയത്.

മാർച്ച് 12ന് എയർ ഇന്ത്യ വിമാനത്തിന്‍റെ ശൗചാലയത്തിൽ പുക വലിച്ചതിനും സഹയാത്രികരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. അമേരിക്കൻ പൗരത്വമുള്ള രമാകാന്ത് (37) എന്ന യുവാവിനെതിരെയാണ് മുംബൈ സഹാർ പൊലീസ് കേസെടുത്തത്. എയർ ഇന്ത്യയുടെ ലണ്ടൻ- മുംബൈ വിമാനത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

മാർച്ച് 23 ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്‌ത രണ്ട് യാത്രക്കാരെ മദ്യപിച്ച് ക്ര്യൂ അംഗങ്ങളോട് മോശമായി പെരുമാറിയതിന് അറസ്റ്റ് ചെയ്‌തിരുന്നു. നേരത്തെ ജനുവരിയിൽ ഗോവയിൽ ഗോ ഫസ്റ്റ് വിമാനത്തിൽ മദ്യപിച്ച് യാത്രചെയ്യുകയും ക്യാബിൻ ക്ര്യൂ അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തതിനെത്തുടർന്ന് രണ്ട് യാത്രക്കാരെ ഗോവയിൽവച്ച് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടിരുന്നു.

മൂത്രമൊഴി വിവാദം : അടുത്ത കാലങ്ങളിൽ വിമാനത്തിനുള്ളിൽ സഹയാത്രികര്‍ക്ക് നേരെ മൂത്രമൊഴിക്കുന്ന സംഭവങ്ങളും തുടർക്കഥയായി മാറിയിരുന്നു. 2022 നവംബറിൽ എയർ ഇന്ത്യയുടെ ന്യൂയോർക്ക് - ന്യൂഡൽഹി വിമാനത്തിൽ ബിസിനസ് ക്ലാസിലെ യാത്രക്കാരൻ എഴുപതുകാരിയായ സഹയാത്രികയ്‌ക്ക് നേരെ മൂത്രമൊഴിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ ഡൽഹി പൊലീസ് ശങ്കർ മിശ്ര എന്ന യാത്രക്കാരനെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.

മാർച്ച് അഞ്ചിന് മദ്യ ലഹരിയിൽ വിമാനത്തിലുണ്ടായിരുന്ന സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കൻ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ യുഎസ് പൗരന്‍റെ പുറത്ത് മൂത്രമൊഴിച്ച 21കാരനായ ആര്യ വോറ എന്ന ഇന്ത്യൻ വിദ്യാർഥിക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.