ETV Bharat / bharat

Case Against BJP MLA| അപകീര്‍ത്തി പരാമര്‍ശം : ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസ്

മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെക്കെതിരെ (maharashtra health minister rajesh tope) അപകീര്‍ത്തികരമായ പരാമര്‍ശം (derogatory language against tope) നടത്തിയെന്നാണ് കേസ് (case against bjp mla).

case against bjp mla news  derogatory language against tope  maharashtra health minister rajesh tope news  BJP MLA Babanrao Lonikar news  Jalna protest news  അപകീര്‍ത്തി പരാമര്‍ശം വാര്‍ത്ത  ബിജെപി എംഎല്‍എ കേസ് വാര്‍ത്ത  രാജേഷ് തോപ്പെ വാര്‍ത്ത  ബിജെപി എംഎല്‍എ പൊലീസ് കേസ് വാര്‍ത്ത  ബാബൻറാവു ലോനിക്കര്‍ കേസ് വാര്‍ത്ത
അപകീര്‍ത്തി പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസ്
author img

By

Published : Nov 21, 2021, 5:18 PM IST

മുംബൈ : പ്രതിഷേധ പരിപാടിക്കിടെ മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിയും എൻസിപി നേതാവുമായ രാജേഷ് ടോപ്പെക്കെതിരെ (Maharashtra Health Minister Rajesh Tope) അപകീര്‍ത്തികരമായ പരാമര്‍ശം (derogatory language against tope) നടത്തിയതിന് ബിജെപി എംഎല്‍എ ബാബൻറാവു ലോനിക്കറിനെതിരെ പൊലീസ് കേസെടുത്തു (case against bjp mla). ജല്‍ന കലക്‌ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് സംഭവം.

ജില്ല ആസൂത്രണ കമ്മിറ്റി വികസന ഫണ്ട് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും തന്‍റെ നിയോജക മണ്ഡലമായ പർത്തൂരിലെ പ്രളയബാധിതരായ കർഷകർക്കുള്ള നഷ്‌ടപരിഹാരം അനുവദിച്ചിട്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാജേഷ് ടോപ്പെക്കാണ് ജല്‍ന ജില്ലയുടെ ചുമതല. മോശം ഭാഷയില്‍ ലോനിക്കര്‍ ടോപ്പെയെ അവഹേളിച്ചതിലാണ് നടപടി.

Also read: Chandrababu Naidu Cries : സഭയിൽ ഭാര്യയെ അപമാനിച്ചു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു

സംഭവത്തിന് പിന്നാലെ ലോനിക്കറിനെതിരെ എന്‍സിപി പ്രാദേശിക നേതാക്കള്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ജല്‍നയിലെ അമ്പട് പൊലീസ് സ്റ്റേഷനില്‍ എന്‍സിപി പ്രവര്‍ത്തകന്‍ ശിവപ്രസാദ് ചംഗലേ എന്നയാള്‍ നല്‍കിയ സമാന പരാതിയിലും ലോനിക്കറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.