മുംബൈ : എടിഎമ്മുകൾ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ എല്ലാ ബാങ്കുകൾക്കും അനുമതി നൽകുമെന്ന് റിസർവ് ബാങ്ക്. തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. നിലവിൽ, എടിഎമ്മുകൾ വഴിയുള്ള കാര്‍ഡില്ലാതെയുള്ള പണം പിൻവലിക്കൽ, രാജ്യത്തെ ഏതാനും ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളുടെ എടിഎം നെറ്റ്‌വർക്കുകളിലും കാർഡ്-ലെസ് സൗകര്യം ലഭ്യമാക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
പണമിടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ കാർഡിന്‍റെ അഭാവത്തിൽ പണമിടപാടുകൾ നടത്താനും തട്ടിപ്പുകൾ തടയാനും ഇത് സഹായിക്കും. എടിഎം വഴി കാര്‍ഡില്ലാതെ പണമെടുക്കുമ്പോള്‍ യുപിഐ വഴി ഉപയോക്താവിന്‍റെ അംഗീകാരം ഉറപ്പാക്കും. ഇതുസംബന്ധിച്ച് എൻപിസിഐ, എടിഎം നെറ്റ്‌വർക്കുകൾ, ബാങ്കുകൾ എന്നിവയ്ക്ക് ഉടൻ നിർദേശങ്ങള്‍ നൽകുമെന്നും ആര്‍ബിഐ അറിയിച്ചു.
ഡിജിറ്റൽ പേയ്‌മെന്‍റ് മോഡുകൾ കൂടുതലായി സ്വീകരിക്കുന്നതിലൂടെ, പേയ്‌മെന്‍റ് സിസ്റ്റം ഇൻഫ്രാസ്ട്രക്‌ചറുകൾ കാര്യക്ഷമവും ഫലപ്രദവുമാണെന്ന് മാത്രമല്ല സൈബർ സുരക്ഷയുമായി ഉയർന്നുവരുന്ന അപകടസാധ്യതകളെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.