ലക്നൗ: ഏപ്രില്‍ 22ന് നടക്കാനിരിക്കുന്ന 43ാമത് ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പ്രചാരണം ഇന്നവസാനിച്ചു. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൗന പ്രചാരണം 48 മണിക്കൂറില്‍ നിന്നും 72 മണിക്കൂറിലേക്ക് നീട്ടുകയായിരുന്നു. ശേഷിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങൾ ഏപ്രിൽ 22, 26, 29 തിയ്യതികളിൽ നടക്കും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. 43 മണ്ഡലങ്ങളിലായി 14,480 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 306 മത്സരാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടര്‍ ലിസ്റ്റിലുള്ള 1.03 കോടി പേരില്‍ 53.21 ലക്ഷം പുരുഷന്മാരും, 50.65 സ്ത്രീകളും, 256 മൂന്നാംലിംഗക്കാരും ഉള്‍പ്പെടുന്നു.
Also Read: ബംഗാള്‍ തെരഞ്ഞെടുപ്പ് : ഇനിയുള്ള ഘട്ടങ്ങള്‍ ഏകീകരിക്കണമെന്ന ആവശ്യം തള്ളി
സ്വതന്ത്രവും നീതിയുക്തവുമായ പോളിങ് ഉറപ്പാക്കാൻ ആറാം ഘട്ടത്തിൽ കേന്ദ്ര സുരക്ഷാസേനയുടെ 1,071 കമ്പനികളെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. കൂച്ച് ബെഹാർ ജില്ലയിൽ നടന്ന നാലാം ഘട്ട വോട്ടെടുപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി പ്രസിഡന്‍റ് ജെപി നഡ്ഡ, നടൻ മിഥുൻ ചക്രബർത്തി തുടങ്ങിയ ബിജെപിയുടെ താര പ്രചാരകര്‍ പല നിയോജക മണ്ഡലങ്ങളിലായി നിരവധി റാലികളെ അഭിസംബോധന ചെയ്തിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണല്‍.