ഛത്തീസ്‌ഗഡ് : മഹാത്മാഗാന്ധിയെ കുറിച്ച് ആത്മീയ നേതാവ് കാളിചരന്‍ മഹാരാജ് നടത്തിയ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ഗാന്ധിജിയെ അപമാനിച്ച് കൊണ്ടും സമൂഹത്തില്‍ വര്‍ഗീയ വിഷം വിതച്ചുകൊണ്ടും ഒരു 'കപടനാട്യക്കാരനും' മുന്നോട്ട്പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ബാപ്പുവിനെ അപമാനിച്ചുകൊണ്ടും സമൂഹത്തില്‍ വിഷം പരത്തിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഏതെങ്കിലും കപട നാട്യക്കാരന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് മിഥ്യയാണ്. ഇത്തരം പ്രസ്താവന നടത്തുന്നവരുടെ യജമാനന്‍മാരും കരുതിയിരിക്കണം. നമ്മുടെ രാജ്യത്തിന്‍റെ ആത്മാവിനെയും സനാതന ധര്‍മത്തേയും മുറിവേല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നമ്മുടെ ഭരണഘടന അവരെ വെറുതെ വിടില്ല എന്നുമാത്രമല്ല. രാജ്യത്തെ ജനങ്ങള്‍ അവരെ തിരസ്കരിക്കുകയും ചെയ്യും' - അദ്ദേഹം ട്വീറ്റ് ചെയ്‌തു.
റായ്‌പൂരില്‍ ഒരു ആത്മീയ സമ്മേളനത്തില്‍ ഗാന്ധിജിയെ മോശം പദമുപയോഗിച്ച് അവഹേളിക്കുകയായിരുന്നു കാളിചരണ്‍. അതേ സമ്മേളനത്തില്‍ വച്ച് ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തു.