ന്യൂഡല്‍ഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. 2021-22 വർഷത്തെ സാമ്പത്തിക സർവേ ധനമന്ത്രി നിർമ്മല സീതരാമൻ ലോക്‌സഭയിൽ വയ്ക്കും.
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യസഭ രാവിലെ 10 മുതൽ മൂന്ന് വരെയും ബുധനാഴ്‌ച മുതൽ ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ചേരാനാണ് തീരുമാനം. രണ്ടാം ദിനമായ നാളെ (01.02.2021) 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് ധന മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ഇക്കുറിയും സമ്പൂർണ ഡിജിറ്റൽ ബജറ്റാണ് പുറത്തിറക്കുക.
കൊവിഡ് വ്യാപന സാഹചര്യത്തിൽ സാമ്പത്തിക ഉത്തേജന നടപടികൾ ഉൾപ്പെടെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ട സമ്മേളനം ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് 14 മുതൽ ഏപ്രിൽ എട്ട് വരെ നടക്കുക. അതേസമയം പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട് പ്രതിപക്ഷം ആദ്യ ദിനം തന്നെ ഉന്നയിക്കാനാണ് സാധ്യത.
ALSO READ 'ബിജെപിക്ക് ഗോള്‍ഡൻ ഗോവ, കോണ്‍ഗ്രസിന് വെക്കേഷൻ സ്പോട്ട്': അമിത് ഷാ