ഭുവനേശ്വർ: അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) സംഘം പിൻഡമാലി- ബിത്താർപാര വനമേഖലയിൽ 60 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. സേനക്ക് ലഭിച്ച രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. 60 ജെലാറ്റിൻ സ്റ്റിക്കുകൾ, 50 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, 5 ബണ്ടിൽ ഫ്ലെക്സിബിൾ വയറുകൾ, 30 പെല്ലറ്റുകൾ, 2.5 കിലോ യൂറിയ എന്നിവയാണ് കണ്ടെടുത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി 23 ന് ആന്ധ്ര-ഒഡീഷ അതിർത്തിയിലെ ചിത്രകോണ്ട സ്വാഭിമാൻ വനമേഖലയിലെ ഹണ്ടൽഗുഡയിൽ മാവോയിസ്റ്റുകൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്ന സ്‌ഫോടകവസ്‌തുക്കൾ ബിഎസ്എഫ് സംഘം പിടിച്ചെടുത്തിരുന്നു.
ഒഡീഷയില്‍ സ്ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തു - ബിഎസ്എഫ് വാർത്ത
രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ജെലാറ്റിൻ സ്റ്റിക്കുകളടക്കം നിരവധി സ്ഫോടകവസ്‌തുക്കൾ കണ്ടെത്തിയത്