ETV Bharat / bharat

ഡല്‍ഹി മദ്യനയക്കേസ് : ബിആര്‍എസ് എംഎല്‍സി കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല - ഡല്‍ഹി മദ്യനയക്കേസ്

ED Notice to Kavitha: ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് എംഎല്‍സി കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഇന്നലെയാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നല്‍കിയത്.

BRS MLC kavitha  delhi excise policy case  ഡല്‍ഹി മദ്യനയക്കേസ്  ബിആര്‍എസ് എംഎല്‍സി കെ കവിത
brs mlc kavitha unlikely to appear before ed in delhi excise policy case
author img

By ETV Bharat Kerala Team

Published : Jan 16, 2024, 8:56 AM IST

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഭാരത് രാഷ്ട്രസമിതി(ബിആര്‍എസ്) എംഎല്‍സി കല്‍വാകുന്തള കവിത(BRS MLC kavitha) ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇഡിയുടെ സമന്‍സ് കവിതയ്ക്ക് ലഭിച്ചത്. ഇന്ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി മദ്യ നയക്കേസില്‍(Delhi excise policy case) കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലും മാര്‍ച്ചിലും ഇഡി കവിതയ്ക്ക് സമന്‍സ് അയച്ചിരുന്നു.

തെലങ്കാന മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളാണ് കവിത(Kavitha unlikely to appear before ed). സെപ്റ്റംബറില്‍ ഇഡി അയച്ച നോട്ടീസില്‍ കവിതയ്ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ തീയതി മാറ്റി നല്‍കാമെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കവിത രണ്ട് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. തിരക്കുണ്ടെങ്കില്‍ സമയം നീട്ടി നല്‍കാമെന്നും ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. സമന്‍സ് മാറ്റിവയ്ക്കണമെന്ന് അന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം അന്ന് മോദിയുടെ കത്ത് കിട്ടി എന്നായിരുന്നു കവിതയുടെ പരിഹാസം. ഇത് അംഗീകാരത്തിനുള്ള തെളിവാണ്. ഇഡിയുടെ കളികള്‍ ഒരു വര്‍ഷമായി തുടരുകയാണ്. നോട്ടീസിന് വലിയ വില കല്‍പ്പിക്കുന്നില്ല.

നോട്ടീസ് പാര്‍ട്ടി നിയമസെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ഉപദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും കവിത വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം നോട്ടീസുകള്‍ പൊടി തട്ടിയെടുക്കുന്നതില്‍ അത്ഭുതമില്ല. ഇത് എത്രകാലം തുടരും?. തെലങ്കാനയിലെ ജനങ്ങളും ഇതൊന്നും അത്ര കാര്യമായി എടുക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ കവിതയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിമൂന്നിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നാലാമതും നോട്ടീസ് നല്‍കിയിരിക്കുകയാണ്. പതിനെട്ടിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞയാഴ്‌ച നല്‍കിയ മൂന്നാം നോട്ടീസിനോടും കെജ്‌രിവാള്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നാലാമതും നോട്ടീസ് നല്‍കാന്‍ ഇഡി നിര്‍ബന്ധിതരായിരിക്കുന്നത്.

കെജ്‌രിവാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി മൂന്ന്, നവംബര്‍ രണ്ട്, ഡിസംബര്‍ 22 തീയതികളില്‍ നല്‍കിയ ഇഡി നോട്ടീസുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. നോട്ടീസ് രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശപരവുമാണെന്ന് ആരോപിച്ചാണ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത്. നയരൂപീകരണം, ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭായോഗങ്ങള്‍, കൈക്കൂലി തുടങ്ങിയ കാര്യങ്ങളില്‍ മൊഴി രേഖപ്പെടുത്താനാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ അഞ്ച് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ആം ആദ്‌മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെയാണ് കുറ്റപത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.