ചണ്ഡീഗഢ് (പഞ്ചാബ്): മാലിന്യം ശേഖരിക്കുന്ന വണ്ടിയുടെ മുകളിൽ അഭ്യാസം കാണിച്ച് യുവാവ്. വേഗതയിൽ പോകുന്ന വണ്ടിയുടെ മുകളിൽ നിന്ന് അഭ്യാസം കാണിക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. ചണ്ഡിഗഡില്‍ നിന്നുള്ളതാണ് ദൃശ്യം.
ദൃശ്യങ്ങളിൽ വാഹനത്തിന്‍റെ മുകളിൽ നിന്ന് യുവാവ് പുഷ്-അപ്പ് ചെയ്യുന്നത് കാണാം. തുടർന്ന് വാഹനത്തിന്‍റെ മുകളിൽ എഴുന്നേറ്റ് നിൽക്കുന്നതും ഒടുവിൽ നിയന്ത്രണം തെറ്റി വാഹനത്തിൽ നിന്നും താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
മാലിന്യ ശേഖരണ വാഹനത്തിന് പിന്നാലെ വന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. വാഹനം ഏത് മുനിസിപ്പൽ കോർപറേഷന്‍റേതാണെന്ന് വ്യക്തമായിട്ടില്ല.