ETV Bharat / bharat

കടലാസിൽ 'പ്ലേ ബോയ്' എന്നെഴുതി സ്വന്തം മൊബൈൽ നമ്പറും നൽകി വീടുകളില്‍ ഇട്ടു ; വിദ്യാർഥി അറസ്റ്റില്‍

പ്രദേശത്തെ പത്തോളം വീടുകളിലാണ് പ്ലേ ബോയ് എന്നെഴുതിയ കടലാസുകൾ, പിടിയിലായ വിദ്യാർഥിയിട്ടത്

പ്ലേബോയ് റോക്കി  boy thrown Playboy name slips in houses  Chhattisgarh News  Raipur News  boy arrested for throwing Playboy name slips  പ്ലേ ബോയ് സ്ലീപ്പുകൾ വലിച്ചെറിഞ്ഞ വിദ്യാർഥിപിടിയിൽ  വിദ്യാർഥി പിടിയിൽ  നവ റായ്‌പൂരിലെ സെക്‌ടർ 3  പ്ലേ ബോയ്
പ്ലേ ബോയ് കടലാസുകൾ വിടുകളിലേക്കെറിഞ്ഞ വിദ്യാർഥി പിടിയിൽ
author img

By

Published : Dec 31, 2022, 10:12 PM IST

റായ്‌പൂർ : കടലാസിൽ 'പ്ലേ ബോയ് റോക്കി' എന്നെഴുതി സ്വന്തം മൊബൈൽ നമ്പറും നൽകി വീടുകളിലിട്ട വിദ്യാർഥി അറസ്റ്റില്‍. ഛത്തീസ്‌ഗഡ് - റായ്‌പൂറിലെ രാജ്‌നന്ദ്‌ഗാവ് സ്വദേശിയാണ് പിടിയിലായത്. നവ റായ്‌പൂരിലെ സെക്‌ടർ 3 പ്രദേശത്തെ പത്തോളം വീടുകളിലാണ് ഇയാൾ ഇത്തരത്തിൽ എഴുതിയ പേപ്പർ കഷണങ്ങൾ ഇട്ടത്.

സ്ലിപ്പ് കിട്ടിയ വീട്ടുകാർ ആരുടേയോ കുസൃതിയാണ് ഇതെന്ന് കരുതി ആദ്യം കാര്യമാക്കിയിരുന്നില്ല. എന്നാൽ ഈ വാർത്ത പരന്നതോടെ തങ്ങൾക്കും ഇത്തരത്തിൽ സ്ലിപ്പുകൾ കിട്ടിയെന്ന് അറിയിച്ച് മറ്റ് വീട്ടുകാരും എത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ചിലരെ സ്വന്തം നിലയിൽ നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിക്കാത്തതിനാൽ ഇവർ പൊലീസിൽ പരാതി നൽകി.

പിന്നാലെ പൊലീസ്, സ്ലിപ്പിലുണ്ടായിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ മറ്റുചിലരുടെ നിർദേശപ്രകാരമാണ് താൻ ഇത്തരത്തിൽ സ്ലിപ്പുകൾ വലിച്ചെറിഞ്ഞതെന്നാണ് യുവാവ് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.