ന്യൂഡൽഹി : സഹോദരന്‍റെ വിവാഹ സന്തോഷത്തിൽ നിന്ന് പിതാവിനെ നഷ്‌ടപ്പെട്ട വേദനയിലേക്ക് വെറും അഞ്ച് ദിവസത്തെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി 1 നുണ്ടായ, പിതാവിന്‍റെ വേര്‍പാടിന് ഏതാനും ദിവസങ്ങൾക്കകം ഈ സീസണിലെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് പൂജ റാണി. രണ്ട് തവണ ഏഷ്യൻ ചാമ്പ്യനും ടോക്കിയോ ഒളിമ്പിക്‌സ് ബോക്‌സറുമാണ് പൂജ റാണി.
ഫെബ്രുവരി 18 ന് ബൾഗേറിയയിലെ സോഫിയയിൽ ആരംഭിക്കുന്ന പ്രശസ്‌തമായ സ്ട്രാൻഡ്‌ജ മെമ്മോറിയൽ ചാമ്പ്യൻഷിപ്പിനായി താരം ഇന്നലെ ദേശീയ ക്യാമ്പിൽ തിരിച്ചെത്തി. യൂറോപ്പിലെ ഏറ്റവും പഴയ അന്താരാഷ്ട്ര അമച്വർ ബോക്‌സിങ് മത്സരമായ സ്ട്രാൻഡ്‌ജ കപ്പ് വരാനിരിക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നിർണ്ണയിക്കുന്നതില്‍ ഒരു ചാമ്പ്യൻഷിപ്പാണ്.
-
Days after losing father, Asian champ boxer Pooja Rani set for Strandja Memorial
— TOI Sports (@toisports) February 7, 2022 " class="align-text-top noRightClick twitterSection" data="
READ: https://t.co/d7MHK5eMUm#boxing #India pic.twitter.com/DobLfkRVzt
">Days after losing father, Asian champ boxer Pooja Rani set for Strandja Memorial
— TOI Sports (@toisports) February 7, 2022
READ: https://t.co/d7MHK5eMUm#boxing #India pic.twitter.com/DobLfkRVztDays after losing father, Asian champ boxer Pooja Rani set for Strandja Memorial
— TOI Sports (@toisports) February 7, 2022
READ: https://t.co/d7MHK5eMUm#boxing #India pic.twitter.com/DobLfkRVzt
ALSO READ: Ligue 1 : ഗോളും അസിസ്‌റ്റുമായി തിളങ്ങി മെസി, പിഎസ്‌ജിക്ക് ഗംഭീര വിജയം
'ഞാൻ ഇന്നലെ ദേശീയ ക്യാമ്പിൽ തിരിച്ചെത്തി. പരിശീലനത്തിന് എനിക്ക് വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും സ്ട്രാൻഡ്‌ജയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' - പൂജ പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ശേഷം കാര്യങ്ങൾ നന്നായി നടക്കുമ്പോൾ മറ്റൊരു പ്രഹരം ഏൽക്കേണ്ടി വന്നതിന്‍റെ വേദനയും നിസഹായതയും പൂജയുടെ ശബ്‌ദത്തിൽ പ്രതിഫലിച്ചിരുന്നു.
ഹരിയാന പൊലീസില്‍ നിന്ന് വിരമിച്ച ഇൻസ്‌പെക്‌ടറായിരുന്നു പിതാവ് രാജ്ബീർ സിങ്ങ്. അദ്ദേഹത്തിന്‍റെ മരണം പൂജയ്ക്ക് കടുത്ത വേദനയാണ് സമ്മാനിച്ചത്. ബോക്‌സിംഗ് കരിയറിനോട് അച്ഛന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ച് അദ്ദേഹം അവള്‍ക്ക് പ്രചോദനമേകിയിരുന്നു.