ETV Bharat / bharat

മകൾ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പണം സമ്പാദിക്കുന്നു, അതിനാല്‍ ചെലവിന് കൊടുക്കാനാകില്ലെന്ന് പിതാവ്: ഹർജി തള്ളി കോടതി

' മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ വ്യാപകമാണ്. പക്ഷേ അതുപറഞ്ഞുകൊണ്ട് മകൾ സ്വയംപര്യാപ്‌തയായെന്നും അവൾക്ക് വരുമാനമുണ്ടെന്നും ചെലവിന് കൊടുക്കാനാകില്ലെന്നും പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു'. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം ഹാജരാക്കി അനില്‍ മിസ്ത്രി നല്‍കിയ ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.

bombay-high-court-refuses-plea-on-reducing-maintenance-to-daughter
മകൾ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പണം സമ്പാദിക്കുന്നു, അതിനാല്‍ ചെലവിന് കൊടുക്കാനാകില്ലെന്ന് പിതാവ്: ഹർജി തള്ളി കോടതി
author img

By

Published : Jun 21, 2022, 6:14 PM IST

മുംബൈ: തന്‍റെ മകൾ മോഡലാണെന്നും അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വഴി ധാരാളം പണം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ മകൾക്ക് ചെലവിന് കൊടുക്കാനാകില്ലെന്നും പറഞ്ഞ് പിതാവ് നല്‍കിയ ഹർജി തള്ളി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് അനില്‍ മിസ്ത്രി എന്നയാൾ നല്‍കിയ ഹർജി തള്ളിയത്.

ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുന്ന അനില്‍ മിസ്ത്രി പ്രായപൂർത്തിയായ മകൾക്ക് 25000 രൂപ ചെലവിനായി നല്‍കണമെന്ന് കുടുംബ കോടതി നേരത്തെ വിധി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹർജിയാണ് ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ഭാരതി ഡാംഗ്രെ തള്ളിയത്.

' മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ വ്യാപകമാണ്. പക്ഷേ അതുപറഞ്ഞുകൊണ്ട് മകൾ സ്വയംപര്യാപ്‌തയായെന്നും അവൾക്ക് വരുമാനമുണ്ടെന്നും ചെലവിന് കൊടുക്കാനാകില്ലെന്നും പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു'. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം ഹാജരാക്കി അനില്‍ മിസ്ത്രി നല്‍കിയ ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.

മുംബൈ: തന്‍റെ മകൾ മോഡലാണെന്നും അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വഴി ധാരാളം പണം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ മകൾക്ക് ചെലവിന് കൊടുക്കാനാകില്ലെന്നും പറഞ്ഞ് പിതാവ് നല്‍കിയ ഹർജി തള്ളി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് അനില്‍ മിസ്ത്രി എന്നയാൾ നല്‍കിയ ഹർജി തള്ളിയത്.

ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുന്ന അനില്‍ മിസ്ത്രി പ്രായപൂർത്തിയായ മകൾക്ക് 25000 രൂപ ചെലവിനായി നല്‍കണമെന്ന് കുടുംബ കോടതി നേരത്തെ വിധി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹർജിയാണ് ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ഭാരതി ഡാംഗ്രെ തള്ളിയത്.

' മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ വ്യാപകമാണ്. പക്ഷേ അതുപറഞ്ഞുകൊണ്ട് മകൾ സ്വയംപര്യാപ്‌തയായെന്നും അവൾക്ക് വരുമാനമുണ്ടെന്നും ചെലവിന് കൊടുക്കാനാകില്ലെന്നും പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു'. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം ഹാജരാക്കി അനില്‍ മിസ്ത്രി നല്‍കിയ ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.