ബാഗ്‌പത്: ലാലിയാന സഹവാൻപൂരില്‍ പന്ത്രണ്ടാം ക്ലാസുകാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്തെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചണ്ഡിപൂരിലെ ഗൗന ഗ്രാമത്തിലുള്ള വികാസ് റാത്തോള്‍ (18) എന്നയാളാണ് മരിച്ചത്. സെന്‍റ് മേരി ഇന്‍റർ കേളജിലെ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഗാസിയാബാദിലെ ഒരു ബന്ധുവിനൊപ്പം പോയ വികാസ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുപിയില്‍ പന്ത്രണ്ടാം ക്ലാസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍ - കൊലപാതകം വാര്‍ത്തകള്‍
ചണ്ഡിപൂരിലെ ഗൗന ഗ്രാമത്തിലുള്ള വികാസ് റാത്തോള്‍ എന്നയാളാണ് മരിച്ചത്.