ബിഹാർ: ഗോപാൽഗഞ്ചില്‍ യാത്രാ ബോട്ട് മറിഞ്ഞ് 24 പേരെ കാണാതായി. ഗണ്ഡക്ക് നദിയില്‍ ബുധനാഴ്‌ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ പെട്ടവര്‍ ഏറെയും കര്‍ഷകരാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ നദിക്ക് അക്കരെയുള്ള കൃഷി സ്ഥലത്തേക്ക് ജോലിക്കായി പോകും വഴിയായിരുന്നു അപകടം നടന്നത്.
ഡ്രൈവർ അടക്കം 24 ഓളം പേർ ബോട്ടിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബോട്ടില്‍ ട്രാക്ടര്‍ കയറ്റിയിരുന്നു. കരയില്‍ നിന്നും പുറപ്പെട്ട ഉടൻ ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ചരിയുകയായിരുന്നു. സ്ഥലത്ത് ദുരന്ത നിവാരണ സേനയും പേൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
Also Read: india covid updates: രാജ്യത്ത് 2,82,970 പേര്‍ക്ക് കൂടി കൊവിഡ്; 441 മരണം