ETV Bharat / bharat

Boat Accident In Chhattisgarh ഛത്തീസ്‌ഗഡിലെ ഇന്ദ്രാവതി നദിയില്‍ തോണി അപകടത്തില്‍പെട്ടു; ഏഴുപേരെ കാണാതായി - വള്ളം

Seven People Missing In Boat Accident in Chhattisgarh: ദന്ദേവാഡ ജില്ലയിലെ മുച്‌നാര്‍ ഘാട്ടിലാണ് അപകടം

Boat Accident in Chhattisgarh  Boat Accident  Chhattisgarh  Seven People Missing  Boat  Indravati River  ഛത്തീസ്‌ഗഡ്‌  ഇന്ദ്രാവതി നദി  തോണി അപകടം  ദന്ദേവാഡ ജില്ല  വള്ളം  തോണി
Boat Accident in Chhattisgarh
author img

By ETV Bharat Kerala Team

Published : Sep 8, 2023, 6:12 PM IST

Updated : Sep 8, 2023, 10:48 PM IST

ദന്ദേവാഡ: ഛത്തീസ്‌ഗഡിലെ (Chhattisgarh) ദന്ദേവാഡയ്ക്ക് സമീപം ഇന്ദ്രാവതി നദിയിലുണ്ടായ (Indravati River) തോണി അപകടത്തില്‍ (Boat Accident) ഏഴുപേരെ കാണാതായി. ദന്ദേവാഡ ജില്ലയിലെ മുച്‌നാര്‍ ഘാട്ടിലാണ് അപകടം നടന്നത്. നിറയെ യാത്രക്കാരുമായി നദി മുറിച്ചു കടക്കുകയായിരുന്ന വള്ളമാണ് (Boat) മറിഞ്ഞത്.

അപകടം ഇങ്ങനെ: വള്ളത്തില്‍ താങ്ങാവുന്ന പരിധിക്കപ്പുറം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ചെറിയ വള്ളമായിരുന്നുവെങ്കിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ കുത്തിനിറച്ചായിരുന്നു യാത്ര. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വള്ളം മറിഞ്ഞയുടനെ വള്ളത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മരച്ചില്ലയില്‍ പിടികിട്ടിയ മറ്റു രണ്ടുപേരും രക്ഷപ്പെട്ടു. വള്ളത്തിലുണ്ടായിരുന്നവരില്‍ ഏഴുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ബര്‍സൂറിലെ ആഴ്‌ച ചന്ത കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം.

എന്നാല്‍ അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസും മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകരും ജില്ല അധികൃതരും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. മരം കൊണ്ടുണ്ടാക്കിയ കൊതുമ്പ് വള്ളമാണ് നദിയില്‍ മറിഞ്ഞത്. അപകടസമയത്ത് നദിയില്‍ ഒഴുക്കുണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

Also Read: കുടിയേറ്റ ബോട്ട് മറിഞ്ഞ് അപകടം; 60ലധികം പേർ മരിച്ചു, 38 പേരെ രക്ഷപ്പെടുത്തി

ദർഭംഗയിലും അപകടം: കഴിഞ്ഞദിവസം ബിഹാറിലെ ദർഭംഗയിലുണ്ടായ ബോട്ടപകടത്തിൽ (Darbhanga Boat Accident) മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചിരുന്നു. ദർഭംഗയിലെ കമല നദിയിലാണ് (Kamla River) അപകടമുണ്ടായത്. കുശേശ്വരസ്ഥാൻ ഈസ്റ്റ് ബ്ലോക്കിലെ ഝജ്‌റയ്‌ക്കും ഗദെഹ്‌പുരയ്‌ക്കും ഇടയിലുള്ള ഷാപൂർ ചൗറിലാൽ വച്ച്‌ ബോട്ട് മറിഞ്ഞായിരുന്നു (boat capsized) അപകടം.

അപകടത്തിൽ അഞ്ച് പേരുടെ മരണം കുശേശ്വരസ്ഥാനിലെ ബിഡിഒ കിഷോർ കുമാർ സ്ഥിരീകരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികളും രണ്ട് സ്‌ത്രീകളുമാണ് അപകടത്തിൽ മരണപ്പെട്ടിരുന്നത്. മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും ബിഡിഒ അറിയിച്ചിരുന്നു.

Also Read: 'മറ്റൊരു ബോട്ടുദുരന്തം ഉണ്ടാകരുത്' ; നിർദേശങ്ങളടങ്ങിയ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി, സര്‍ക്കാരിന് താക്കീത്

Last Updated : Sep 8, 2023, 10:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.