ETV Bharat / bharat

കൊവിഡ്-19 : മൂന്നാം തരംഗം നേരിടാൻ മുംബൈ സജ്ജമെന്ന് ബിഎംസി അഡീഷണൽ കമ്മിഷണർ

author img

By

Published : May 12, 2021, 2:14 PM IST

'പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ തുറന്നു. രോഗികൾക്കായി കൂടുതൽ ഓക്‌സിജൻ കിടക്കകളും ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കും സജ്ജമാക്കി'

BMC Addl Commissioner  Suresh Kakani on Third wave of Covid-19  BMC covid situation  oxygen shortage in BMC  Additional municipal commissioner, BMC, Suresh Kakani  BMC Additional Commissioner says Mumbai ready for third wave  Mumbai ready for third wave  കൊവിഡ്  കൊവിഡ്19  covid  covid19  മൂന്നാം തരംഗം നേരിടാൻ മുംബൈ സജ്ജം  ബിഎംസി അഡീഷണൽ കമ്മീഷണർ  സുരേഷ് കകാനി  ഓക്‌സിജന്‍റെയും ദൗർലഭ്യം  മുംബൈ കൊവിഡ്  mumbai covid
BMC Additional Commissioner says Mumbai ready for third wave

മുംബൈ: കൊവിഡ് വ്യാപനത്തിന്‍റെ വിനാശകരമായ ആഘാതം പ്രധാനമായും ഡൽഹിയിലാണ്. എന്നാല്‍ രണ്ടാം തരംഗത്തിൽ ജനസാന്ദ്രത കൂടുതലുള്ള മുംബൈയിലും കിടക്കകളുടെയും ഓക്‌സിജന്‍റെയും ദൗർലഭ്യം നേരിട്ടു. എന്നിരുന്നാലും 12.3 ദശലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിന് സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും 'മുംബൈ മോഡൽ' എന്ന പ്രശംസ നേടാന്‍ കഴിഞ്ഞു. ഏപ്രിലിലെ 11,000 ലധികം കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈയിൽ തിങ്കളാഴ്‌ച 1,794 പേർക്കാണ് കൊവിഡ് ബാധിച്ചത്. മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്.

മൂന്നാം തരംഗം നേരിടാൻ മുംബൈ സജ്ജമെന്ന് ബിഎംസി അഡീഷണൽ കമ്മിഷണർ

Also Read: കൊവിഡ് പ്രതിസന്ധി; മഹാരാഷ്ട്ര സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി

മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം നേരിടുന്നുണ്ടെങ്കിൽ പോലും മുംബൈയ്‌ക്ക് പകർച്ചവ്യാധിയെ ഒരു പരിധി വരെ നേരിടാൻ കഴിഞ്ഞുവെന്നും കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നഗരം സജ്ജമായിട്ടുണ്ടെന്നും ബി‌എം‌സി അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ സുരേഷ് കകാനി അറിയിച്ചു. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അടിസ്ഥാന തത്വം മുംബൈ പിന്തുടർന്നു. ഷോപ്പിങ് മാളുകൾ, ഫിഷ് മാർക്കറ്റ് തുടങ്ങി സമ്പർക്കം കൂടുതലുള്ള പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ തുറന്നിട്ടുണ്ട്.

കൂടാതെ നിലവിൽ കൊവിഡ് രോഗികൾക്കായി 12,000 മുതൽ 13,000 ഓക്‌സിജൻ കിടക്കകളും 13,000 കിലോ ലിറ്റർ ശേഷിയുള്ള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റെംഡെസിവിർ പോലുള്ള മരുന്നുകളുടെ കുറവ് മുൻകൂട്ടി കണ്ടുകൊണ്ട് 2 ലക്ഷം കുപ്പികൾ ശേഖരിക്കുന്നതിനുള്ള ടെണ്ടർ തയ്യാറാക്കിയതിനാൽ മുംബൈയിലെ ഒരു പൊതു ആശുപത്രിയിലും മരുന്നിന്‍റെ കുറവ് ഇല്ലെന്നും കകാനി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.