ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ പ്രധാന നേതാക്കളുടെ പ്രത്യേക യോഗം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക രൂപീകരിക്കാനാണ് യോഗമെന്നാണ് സൂചന.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജിതേന്ദ്ര സിംഗ്, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാല്‍, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ മുകുള്‍ റോയി, സുവേന്ദു അധികാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. അടുത്ത മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ജനങ്ങള്‍ മമത ബാനര്‍ജിയുടെ പതനത്തിന് തയ്യാറാണെന്നും ദിലീഷ് ഘോഷ് പറഞ്ഞു. രാവിലെ ആരംഭിച്ച യോഗം പുരോഗമിക്കുകയാണ്.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ മൂന്ന് ഘട്ടമായും ബംഗാളില്‍ എട്ട് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.