കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹലിസഹാറിൽ നടന്ന 'ശങ്കൽ യാത്ര'ക്കിടയിലാണ് ആക്രമണം ഉണ്ടായത്. സൈകത് ഭവാളാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സൈകത് ഭവാളിനെ കല്യാണിയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പ്രതിഷേധക്കാർ വാഹനങ്ങളിൽ കല്ലെറിഞ്ഞു. കൈലാഷ് വിജയവർഗിയ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു.
തൃണമൂല്‍ - ബിജെപി സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു - TMC attack
സൈകത് ഭവാളാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.