ഡെഹറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപി 46 സീറ്റിലും കോണ്‍ഗ്രസ് 20 സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലുമാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകള്‍ മതി.
കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും ഉത്തരാഖണ്ഡില്‍ ഭരണ തുടര്‍ച്ച നേടിയിട്ടില്ല. ഈ ചരിത്രമാണ് ബിജെപി തിരുത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹരീഷ് റാവത്ത് ലാല്‍കുവാന്‍ മണ്ഡലത്തില്‍ ബിജെപിയുടെ മോഹന്‍ സിങ് ബീഷ്ടിന് പിന്നിലാണ്.
അതേസമയം ബിജെപിയുടെ സുബോദ് ഉനിയാല്‍ കോണ്‍ഗ്രസിന്‍റെ ഓംഗോപാല്‍ റാവത്തിന് പിന്നിലാണ്. ഹരീഷ് റാവത്ത് 2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റിരുന്നു. ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലേക്ക് പോയ യശ്‌പാല്‍ ആര്യ ബജ്‌പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ രാജേഷ് കുമാറിന് പിന്നിലാണ്.
എഴുപത് അസംബ്ലി മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡില്‍ ഉള്ളത്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു വോട്ടെടുപ്പ്. 65 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 57 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റുമാണ് ലഭിച്ചത്. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, മന്ത്രിമാരായ സത്‌പാല്‍ മഹാരാജ്, ബന്‍സീധര്‍ ഭഗത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോധ്യാല്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്