മുംബൈ: മാഹാരാഷ്ട്രയിലെ ജൽഗോണിലുള്ള ബി.ജെ.പി ഓഫിസ് അജ്ഞാതർ തീയിട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാൽ സംഭവത്തിൽ ആളപായമൊ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിസരവാസിയായ ഒരാളാണ് കെട്ടിടത്തിൽ തീ കത്തുന്നത് കണ്ട് ബി.ജെ.പി പ്രവർത്തകരെ വിവരം അറിയിച്ച്. തീപിടുത്തമുണ്ടായ ഓഫീസിൽ പാർട്ടി പ്രവർത്തകർ രാത്രി വൈകുവോളം ഉണ്ടായിരുന്നെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.
ബി.ജെ.പി മുന്‍ നേതാവ് ഏകനാഥ് ഖാദ്‌സെയുടേതായിരിന്നെന്നും ഏകനാഥ് ഖാദ്‌സെ അടുത്തിടെ എൻ.സി.പിയിൽ ചേർന്നു എന്നും പ്രവർത്തകർ പറഞ്ഞു. അതിനാൽ എൻ.സി.പി പ്രവർത്തകരാകം ഓഫീസ് കത്തിച്ചതെന്ന് തങ്ങൾ സംശയിക്കുന്നതായും ബി.ജെ.പി പ്രവർത്തകൻ കൂട്ടിച്ചേർത്തു.