പട്‌ന: ബിഹാര്‍ നിയമസഭ സ്‌പീക്കറായി ബിജെപി എംഎല്‍എ വിജയ് കുമാര്‍ സിൻഹയെ തെരഞ്ഞെടുത്തു. 114ന് എതിരെ 126 വോട്ടുകള്‍ക്കാണ് മഹാസഖ്യ സ്ഥാനാര്‍ഥി ആര്‍ജെഡിയുടെ അവാധ് ബിഹാരി ചൗധരിയെ വിജയ് കുമാര്‍ തോല്‍പ്പിച്ചത്. നിയമസഭയില്‍ അംഗമല്ലാത്ത നിതീഷ് കുമാറിന്‍റെ സാന്നിധ്യത്തില്‍ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാല്‍ നിയമസഭാ കൗണ്‍സില്‍ അംഗമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ തെറ്റില്ലെന്നും ഇടക്കാല സ്‌പീക്കര്‍ ജിതിൻ റാം മാഞ്ചി നിലപാടെടുത്തു. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. ശബ്ദ വോട്ടെടുപ്പിലൂടെയാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.
ബിഹാര്‍ നിയമസഭാ സ്‌പീക്കര്‍ സ്ഥാനം ബിജെപിക്ക് - ബിഹാര്‍ സ്‌പീക്കര്‍
ബിജെപി എംഎല്‍എ വിജയ് കുമാര്‍ സിൻഹയെ സ്‌പീക്കറായി തെരഞ്ഞെടുത്തു