ETV Bharat / bharat

വൈദ്യുതി ബില്ലുകളിൽ ഇളവ് നിഷേധിച്ചു; മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപി - മഹാരാഷ്ട്ര

സർക്കാരിനെതിരായ പ്രകടനത്തിൽ പങ്കെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ജനങ്ങളോട് അഭ്യർത്ഥിച്ചു

BJP to hold protest against Maharashtra govt for refusing exemption on power bills  BJP  Maharashtra govt  exemption on power bills  വൈദ്യുതി ബില്ലുകളിൽ ഇളവ് നിഷേധിച്ചു; മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപി  ബിജെപി  മഹാരാഷ്ട്ര  വൈദ്യുതി ബില്ലുകളിൽ ഇളവ്
വൈദ്യുതി ബില്ലുകളിൽ ഇളവ് നിഷേധിച്ചു; മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപി
author img

By

Published : Nov 20, 2020, 7:00 PM IST

മുംബൈ: വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകാൻ വിസമ്മതിച്ചതിന്‍റെ പേരിൽ മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സർക്കാരിനെതിരെ നവംബർ 23 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഭാരതീയ ജനതാ പാർട്ടി അറിയിച്ചു.

സർക്കാരിനെതിരായ പ്രകടനത്തിൽ പങ്കെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി വൈദ്യുതി ബില്ലുകള്‍ കത്തിക്കുമെന്നും പാർട്ടി അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് സാമ്പത്തിക ഞെരുക്കത്തില്‍ ആയിരുന്നിട്ട് പോലും ജനങ്ങള്‍ക്ക് വലിയ തുകയുടെ വൈദ്യുതി ബില്ലുകളാണ് ലഭിച്ചത്. വൈദ്യുതി ബില്ലില്‍ ഇളവ് നല്‍കുമെന്ന് മഹാ വികാസ് അഘാടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതി ബില്ലുകൾ ജനങ്ങള്‍ നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ചന്ദ്രകാന്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.