കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള കലാപങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഡോക്യുമെന്‍ററി ചിത്രം പുറത്തിറക്കാനൊരുങ്ങി ബിജെപി സംസ്ഥാന ഘടകം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്‌ട്രീയ അക്രമങ്ങളുടെ തീവ്രതയെയാകും പ്രധാനമായും ചിത്രത്തിൽ എടുത്തുകാണിക്കുക. ബിജെപിയുടെ ഐടി സെൽ അംഗങ്ങൾക്കാണ് ഡോക്യുമെന്‍ററി നിർമാണത്തിന്‍റെ പ്രധാന ചുമതല. ചിത്രം നിർമിക്കുന്നതിനായി പ്രൊഫഷണൽ ഡോക്യുമെന്‍ററി ഡയറക്‌ടർമാരുടെ വിദഗ്‌ധോപദേശം തേടുമെന്നും പാർട്ടി അറിയിച്ചു.
ഡോക്യുമെന്‍ററി മമതയ്‌ക്കെതിരെയോ?
ബംഗാളിന് പുറമേ വിവിധ പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഡോക്യുമെന്‍ററി ചിത്രീകരിക്കുന്നതെന്ന സൂചനകൾ ഇതിനകം ബിജെപി നേതാക്കൾ നൽകി കഴിഞ്ഞു. ഈ ഡോക്യുമെന്‍ററിയിലൂടെ പശ്ചിമ ബംഗാളിലെ തകർന്ന ക്രമസമാധാന നില സംസ്ഥാനമൊട്ടാകെ തുറന്നു കാട്ടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രതാപ് ബന്ദോപാധ്യായ് ഇടിവി ഭാരതിനോട് പറഞ്ഞു.
ടിഎംസി ഭരണം തുറന്നുകാണിക്കും
അടുത്ത പ്രധാനമന്ത്രിയാകുക എന്നതാണ് മമതയുടെ സ്വപ്‌നം. അതിനായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നതടക്കമുള്ള എല്ലാത്തരം നാടകങ്ങളും അവലംബിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിനു പുറമേ ത്രിപുര, അസം, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദയനീയാവസ്ഥ ഈ ഡോക്യുമെന്‍ററിയിലൂടെ ബിജെപി തുറന്നു കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ