ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷനെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനായി ബിജെപിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ വാന്‍ സജ്ജീകരിച്ചിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനായാണ് ആദേഷ് ഗുപ്തയെ ചോദ്യം ചെയ്തത്.
Read Also.........ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ മുഴുവൻ സീറ്റിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
എന്നാല്‍ ഓക്സിജൻ, കൊവിഡ് മരുന്നുകൾ, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളുടെ കരിഞ്ചന്ത എന്നിവ പരിശോധിക്കുന്നതിന് പകരം രാഷ്ട്രീയം കളിച്ച് സര്‍ക്കാര്‍ കോടതിയുടെ നിർദേശങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ വൈറസ് ബാധിതർക്കായി ആരംഭിച്ച ഓക്സിജൻ വാന്‍ സംബന്ധിച്ച് മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് ആദേഷ് ഗുപ്തയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വകുപ്പിലെ നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ബിജെപി ഓഫീസിലെത്തിയാണ് ബിജെപി അധ്യക്ഷനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ട് നിന്നതായും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.