ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നവംബര്‍ എട്ടിന് നടക്കുന്ന യോഗം എത് സാഹചര്യത്തിലാണെന്ന് ഇതേവരെ ബിജെപി വ്യക്തമാക്കിയിട്ടില്ല. നദ്ദ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട് എട്ട് മാസത്തിന് ശേഷം ബിജെപിയില്‍ അഴിച്ചുപണി നടന്നിരുന്നു. എട്ട് ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്‍റ് സെക്രട്ടറിമാര്‍, 13 സെക്രട്ടറിമാര്‍ എന്നിങ്ങനെ ഭാരവാഹിത്വത്തില്‍ ഏറെക്കുറെ അഴിച്ചുപണി നടന്നിട്ടുണ്ട്. മുന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ടീമിലെ ജനറല്‍ സെക്രട്ടറിമാരായ രാം മാധവ്, പി മുരളീധര റാവു, അനില്‍ ജെയിന്‍, സരോജ് പാണ്ഡെ എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടം ലഭിച്ചിരുന്നില്ല. പുതുതായി എന്ത് തീരുമാനമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാവുകയെന്ന് അറിയാന്‍ കാത്തിരിക്കുകായണ് രാഷ്‌ട്രീയ നിരീക്ഷകര്‍.
ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി - bjp national meeting news
ജെപി നദ്ദ ബിജെപി ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിജെപിയില്‍ അഴിച്ചുപണി നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിമാരുെട യോഗം വിളിക്കുന്നത്