ETV Bharat / bharat

Biporjoy Cyclone | 'ചുഴലിക്കാറ്റിനെ അതിജീവിക്കാനായത് നേട്ടം'; മരണം ഉണ്ടായിട്ടില്ലെന്ന അവകാശവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി - ബിപര്‍ജോയ്‌

ഇന്നലെയാണ് ബിപര്‍ജോയ്‌ ഗുജറാത്ത് തീരം തൊട്ടത്. ഈ സംസ്ഥാനത്ത്, കനത്ത നാശനഷ്‌ടമാണ് ചുഴലിക്കാറ്റുണ്ടാക്കിയത്

Etv Bharat
Etv Bharat
author img

By

Published : Jun 16, 2023, 10:29 PM IST

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട്, ഗുജറാത്തില്‍ വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിനെ സംസ്ഥാനം അതിജീവിച്ചെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. സംസ്ഥാനം നടത്തിയ മുന്നൊരുക്കങ്ങളുടെ വിജയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിപര്‍ജോയിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശവാദമുയര്‍ത്തി.

'അറബിക്കടലിൽ രൂപപ്പെട്ടതില്‍ വച്ച് ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റാണ് ബിപർജോയ്. ഗുജറാത്തിന്‍റെ തീരദേശ ജില്ലകളിൽ ജൂണ്‍ 15നാണ് ചുഴലിക്കാറ്റെത്തിയത്. പ്രധാനമന്ത്രി മോദി വ്യക്തിപരമായി വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലെ രക്ഷാപ്രവര്‍ത്തനമാണ് ഇത്രയും തീവ്രതയുള്ള ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്തെ പ്രാപ്‌തമാക്കിയത്.' - ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

സംസ്ഥാന ഭരണകൂടം പൂർണ ജാഗ്രതയിലാണെന്നും ചുഴലിക്കാറ്റിനെതിരായി മുൻകൂട്ടി ആലോചിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. കച്ചിലേയും സൗരാഷ്‌ട്രയിലേയും തീരപ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സന്ദർശിക്കും. തുടര്‍ന്ന് ഷാ, സ്ഥിതിഗതികള്‍ പരിശോധിച്ചേക്കും. മുഖ്യമന്ത്രി പട്ടേലും കേന്ദ്ര ആഭ്യന്തര മന്ത്രിയോടൊപ്പം സന്ദര്‍ശനത്തിന് എത്തുമെന്നാണ് വിവരം.

'വിജയം കണ്ടത് സമയോചിതമായ ഇടപെടല്‍': 'അതിവേഗം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനായി. അതുകൊണ്ടുതന്നെ വൻതോതിലുള്ള നാശനഷ്‌ടങ്ങളും ജീവഹാനിയും ഒഴിവാക്കാനായി. സംസ്ഥാന സർക്കാരിന്‍റെ ദ്രുതഗതിയിലുള്ള തയ്യാറെടുപ്പുകളും സമയോചിതമായ ഇടപെടലും കാരണം ഈ പ്രകൃതിദുരന്തത്തിൽ നിന്നും പരിക്കേൽക്കാതെ കരതൊടാനായി' - മുഖ്യമന്ത്രി പട്ടേൽ പറഞ്ഞു.

1,000 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല, വീടുകൾക്ക് കേടുപാടുകൾ: ഗുജറാത്തിലെ കച്ച് - സൗരാഷ്‌ട്ര മേഖലയിൽ കനത്ത നാശനഷ്‌ടമാണ് അതിതീവ്ര ചൂഴലിക്കാറ്റ് ബിപര്‍ജോയ്‌ വിതച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ 1,000 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. വിവിധ ഇടങ്ങളില്‍ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായതായാണ് വിവരം.

5,120 വൈദ്യുതി തൂണുകൾക്കാണ് ചുഴലിക്കാറ്റ് കേടുപാടുകൾ ഉണ്ടാക്കിയത്. നേരത്തേ 4,600 ഗ്രാമങ്ങളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ട സാഹചര്യമുണ്ടായത്. ഇപ്പോള്‍ 3,580 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. നിലവില്‍, 1,000ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും കറണ്ട് ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 600 മരങ്ങളാണ് കടപുഴകിയത്. മൂന്ന് സംസ്ഥാന പാതകളിലെ ഗതാഗതം സ്‌തംഭിച്ചു. ചുഴലിക്കാറ്റിന്‍റെ ഫലമായി കുറഞ്ഞത് 23 പേർക്ക് പരിക്കേറ്റതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്.

കച്ചില്‍ പെരുംമഴ, പുലർച്ചെ വരെ തുടര്‍ന്നു: ബിപർജോയ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് ഗുജറാത്തില്‍ രൂപപ്പെട്ടത്. നിർത്താതെയുള്ള മഴയും താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് കടൽ വെള്ളം കയറിയതും ജനജീവിതം ദുസ്സഹമാക്കി. ജൂണ്‍ 15ന് വൈകുന്നേരം 6.30 മുതൽ ജഖാവു തുറമുഖത്തിന് സമീപമാണ് ചുഴലിക്കാറ്റുണ്ടായത്. ഇതോടെ, കച്ച് ജില്ലയിൽ കനത്ത മഴയാണ് പെയ്‌തത്. ഇത് ഇന്ന് പുലർച്ചെ 2.30 വരെ തുടര്‍ന്നു.

'ബിപർജോയ് ചുഴലിക്കാറ്റിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണ്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഇത് സാധ്യമായത്' - സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് കുമാർ പാണ്ഡെ ഗാന്ധിനഗറിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.