ETV Bharat / bharat

Binoy Viswam Writes to PM | ചന്ദ്രയാനുവേണ്ടി പ്രവർത്തിച്ചവർ പട്ടിണിയിൽ ; എച്ച്‌ഇസി ജീവനക്കാരുടെ ശമ്പള കുടിശിക പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം - ബിനോയ് വിശ്വം

Binoy Viswam Requests Financial Package for HEC | തൊഴിലാളികൾ അവരുടേതല്ലാത്ത പിഴവുമൂലം കഷ്ടത അനുഭവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കഷ്ടപ്പാട് മറികടക്കാൻ സർക്കാർ എച്ച്‌ഇസി ജീവനക്കാർക്ക് ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു

Etv Bharat Binoy Viswam  Binoy Viswam Writes to Prime Minister  Heavy Engineering Corporation  Heavy Engineering Corporation Employees Salary  Heavy Engineering Corporation Chandrayaan  Who made launch pad for Chandrayaan 3  Financial Package for HEC  ഹെവി എൻജിനിയറിങ്‌ കോർപറേഷന്‍  ബിനോയ് വിശ്വം  മോദിക്ക് കത്ത്
Binoy Viswam Writes to PM over Salary Crisis in HEC
author img

By ETV Bharat Kerala Team

Published : Sep 28, 2023, 11:09 PM IST

ന്യൂഡൽഹി : ചന്ദ്രയാൻ-3 (Channdrayaan 3) ദൗത്യം വിജയമാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ച റാഞ്ചി ഹെവി എൻജിനിയറിങ്‌ കോർപറേഷനിലെ (Heavy Engineering Corporation) 3000 ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു (Binoy Viswam Writes to PM over Salary Crisis in HEC). എച്ച്ഇസിയിലെ (HEC) പല ജീവനക്കാരും ഇപ്പോൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. ചന്ദ്രയാൻ-III വിക്ഷേപണത്തറയുടെ (Chandrayaan-III launch pad) നിർമ്മാതാക്കളാണ് ഹെവി എൻജിനീയറിങ് കോർപ്പറേഷൻ.

“കഴിഞ്ഞ 20 മാസമായി ശമ്പളം ലഭിക്കാത്ത ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷനിലെ (എച്ച്ഇസി) 3,000-ത്തിലധികം ജീവനക്കാരുടെ ദുരവസ്ഥയെക്കുറിച്ചുള്ള എന്‍റെ ആശങ്ക പ്രകടിപ്പിക്കാനാണ് ഞാൻ ഇത് എഴുതുന്നത്. ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയതും കഴിവുറ്റതുമായ പൊതുമേഖലാ യൂണിറ്റുകളിലൊന്നാണ് എച്ച്‌ഇസി, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, വർഷങ്ങളോളം രാജ്യത്തിന് നിർണായക സേവനവും നൽകിയിട്ടുണ്ട്, ഏറെ ആഘോഷിക്കപ്പെട്ട ചന്ദ്രയാൻ-III വിക്ഷേപണ തറ നിർമ്മിക്കുന്നത് ഉൾപ്പെടെ.” ബിനോയ് വിശ്വം തന്‍റെ കത്തിൽ പറഞ്ഞു.

Also Read: 'പാര്‍ലമെന്‍റിന്‍റെ 11-ാം റിപ്പോർട്ട് ഹിന്ദിക്ക് അമിതമായ പ്രധാന്യം നല്‍കുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ്‌ വിശ്വം

എച്ച്ഇസിയിലെ ജീവനക്കാർ ഇപ്പോൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ പലരും തങ്ങളുടെ കുടുംബത്തെ പോറ്റാൻ ഓട്ടോറിക്ഷ ഓടിക്കൽ, തെരുവിൽ കച്ചവടം ചെയ്യൽ തുടങ്ങിയ പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരായി. ചിലർക്ക് അവരുടെ പ്രൊവിഡന്‍റ് ഫണ്ട് ഉപയോഗിച്ച് വായ്‌പയെടുക്കേണ്ടി വന്നിട്ടുണ്ട്. മുഴുവൻ സമയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇല്ലാത്തതുൾപ്പടെ നിരവധി കാരണങ്ങളാണ് ശമ്പളം വൈകുന്നതിന് കാരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

“രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ തൊഴിലാളികൾ അവരുടേതല്ലാത്ത പിഴവുമൂലം കഷ്‌ടത അനുഭവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയും വ്യാവസായികമായ മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളും കെട്ടിപ്പടുക്കാൻ ഈ ജീവനക്കാർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവർ ഇപ്പോൾ ദാരിദ്ര്യത്തിലും അനിശ്ചിതത്വത്തിലും ജീവിക്കാൻ നിർബന്ധിതരാകുന്നത് അപമാനകരമാണ്” - ബിനോയ് വിശ്വം പറഞ്ഞു.

Also Read: Ashok Chandna trolled on Chandrayaan 3 'ദൗത്യത്തിനൊപ്പം പോയ യാത്രക്കാർക്ക് അഭിവാദ്യം' എന്ന് രാജസ്ഥാൻ മന്ത്രി, ട്രോളി സോഷ്യല്‍ മീഡിയ

കഷ്‌ടപ്പാട് മറികടക്കാൻ സർക്കാർ എച്ച്‌ഇസി ജീവനക്കാർക്ക് ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപനം നവീകരിക്കുമെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കണം. എച്ച്‌ഇസിയിലെ ജീവനക്കാർ ഇന്ത്യയുടെ വ്യാവസായിക മേഖലയുടെ നട്ടെല്ലാണ്. രാജ്യത്തിന്‍റെ വികസനത്തിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഹെവി എൻജിനിയറിങ്‌ കോർപറേഷൻ അഥവാ എച്ച്ഇസി. റാഞ്ചിയിലെ ധുർവയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഐഎസ്‌ആർഒ, പ്രതിരോധ മന്ത്രാലയം, റെയിൽവേ മന്ത്രാലയം, കോൾ ഇന്ത്യ, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് എച്ച്ഇസിക്ക് ഓർഡറുകൾ ലഭിക്കാറുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.