ETV Bharat / bharat

ബിഹാറിൽ ജാതി സംവരണം 65 ശതമാനമായി ഉയർത്തും, ആകെ സംവരണം 75 ശതമാനമാകും; പ്രഖ്യാപനവുമായി നിതീഷ്‌ കുമാർ

Reservation proposal of Bihar government മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്രസർക്കാറിന്‍റെ 10 % കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75 % ആകും

Bihar Cabinet approves proposed quota hike to 75 percent including EWS reservations  Reservation proposal of Bihar government  proposed quota hike to 75 percent  EWS reservations  Caste census report is scientific  current status of reservation  ബീഹാറിൽ ജാതി സംവരണം 65 ശതമാനമായി ഉയർത്തും  ആകെ സംവരണം 75 ശതമാനമാകും  പ്രഖ്യാപനവുമായി നിതീഷ്‌ കുമാർ  ജാതി സെൻസസ്‌  ബീഹാറിലെ സംവരണം  ജാതി സെൻസസ് ശാസ്‌ത്രീയം  നിലവിലെ സംവരണ നില  സംവരണം 50 ശതമാനത്തിൽ നിന്നും 65 ശതമാനത്തിലേക്ക്
Bihar Cabinet approves proposed quota hike to 75 percent including EWS reservations
author img

By ETV Bharat Kerala Team

Published : Nov 8, 2023, 11:56 AM IST

പട്‌ന: ബിഹാറിലെ പട്ടിക ജാതി, പട്ടികവർഗ, മറ്റു പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങൾക്കായുളള സംവരണം 50 ശതമാനത്തിൽ നിന്നും 65 ശതമാനത്തിലേക്കുയർത്താൻ നിർദേശം നൽകി മുഖ്യമന്ത്രി നിതീഷ്‌ കുമാർ. ബിഹാർ നിയമസഭ ശീതകാല സമ്മേളനത്തിന്‍റെ രണ്ടാം ദിവസമാണ് സംവരണവുമായി ബന്ധപ്പെട്ട നിർദേശം അവതരിപ്പിച്ചത് (Bihar Cabinet Approves Proposed Quota Hike To 75% Including EWS reservations).

ഇതോടെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് (EWS) കേന്ദ്രസർക്കാറിന്‍റെ പത്ത് ശതമാനം സംവരണം കൂടി ഉൾപ്പെടുത്തി ആകെ 75 ശതമാനമാകും. സർക്കാരിന്‍റെ പുതിയ നിർദേശം അംഗീകരിക്കപ്പെട്ടാൽ ബിഹാറിലെ പട്ടിക ജാതി വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 16 ശതമാനം സംവരണം 20 ശതമാനമായി ഉയർത്തുകയും പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം 2 ശതമാനമായി ഉയർത്തുകയും ഇബിസി, ഒബിസി വിഭാഗങ്ങൾക്ക് 43 ശതമാനവും സംവരണം നൽകും.

അതേസമയം പട്ടിക ജാതി, പട്ടിക വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, അതി പിന്നാക്ക വിഭാഗങ്ങൾ, ഇഡബ്ല്യുഎസ് എന്നിവർക്കുള്ള സംവരണം നിലവിലെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താനുള്ള നിർദേശം ബിഹാർ മന്ത്രിസഭ പാസാക്കി. ഇത് സംബന്ധിച്ച ബിൽ ഈ സമ്മേളനത്തിൽ തന്നെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജാതി സെൻസസ് ശാസ്‌ത്രീയം: ബിഹാറിൽ നടന്ന ജാതി സെൻസസ് തികച്ചും ശാസ്‌ത്രീയമാണെന്നും എല്ലാവരുടെയും സമ്മതത്തോടെയാണ് ജാതി കണക്കെടുപ്പ് സാധ്യമായതെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ. അതേസമയം ജാതി സെൻസസ് റിപ്പോർട്ടിനെക്കുറിച്ച് ചിലർ ചോദിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി.

ജാതി സർവേ റിപ്പോർട്ട് ശാസ്‌ത്രീയമായി തയ്യാറാക്കിയിട്ടുണ്ടെന്നും ചില ജാതികളുടെ എണ്ണം കൂട്ടുകയോ കുറയുകയോ ചെയ്‌തിട്ടില്ലെന്നും എന്നാൽ അവയുടെ യഥാർത്ഥ എണ്ണം മാത്രമാണ് കാണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും രാജ്യത്ത് മുഴുവൻ ജാതി സെൻസസ് നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം സുപ്രീം കോടതി വിധിച്ച പരിധി പ്രകാരം 50 ശതമാനമാണ് രാജ്യത്ത് നിലവിലെ സംവരണ നില. ഇതിൽ 27 ശതമാനം സംവരണം ഒബിസി വിഭാഗത്തിനാണ്. പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും സംവരണം ലഭിച്ചിട്ടുണ്ട്. ഇതുവഴി മൊത്തം 49.5 ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ നൽകുന്നത്. ബാക്കിയുള്ള 50.5 ശതമാനം ജനറൽ വിഭാഗത്തിൽ അർഹരായവർക്കാണ്.

ALSO READ:Congress Questions PM Modi On Caste Census 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ്‌ എന്തുകൊണ്ടില്ല?', പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്

വിമർശനവുമായി കോണ്‍ഗ്രസ്‌: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi ) പാലിക്കുന്ന മൗനത്തെ ചോദ്യം ചെയ്‌ത് കോൺഗ്രസ്. സാമൂഹിക നീതിയും അവകാശങ്ങളും ഉറപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ജാതി സെൻസസ് നടപ്പാക്കുന്നില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ ആരോപിച്ചു. അതേസമയം ബിഹാറിലും രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് പാർട്ടിയുടെ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.