മുംബൈ: ഭീമാ കൊറേഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷൻ എൻസിപി നേതാവ് ശരദ് പവാറിന്‍റെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് ദൃസാക്ഷികളിൽ നിന്നുള്ള തെളിവെടുപ്പ് ഓഗസ്റ്റ് രണ്ട് മുതലാണ് ആരംഭിക്കുന്നത്. 2018ലെ ഭീമ കൊറെഗാവ് അക്രമത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുന്നതിനായാണ് പുതിയ കമ്മിഷന് സംസ്ഥാനം രൂപം നൽകിയിരിക്കുന്നത്.
അടുത്തിടെ ഭീമ കൊറെഗാവ് കേസിലെ പ്രതി സ്റ്റാൻ സ്വാമി മുംബൈയിലെ ബാന്ദ്ര ആശുപത്രിയിൽ വെച്ച് അന്തരിച്ചിരുന്നു. 2018 ജനുവരി 2 ന് ഭീമ-കൊറെഗാവ് ആക്രമണത്തിന്‍റെ 100ാം വാർഷികം ആഘോഷിക്കുന്ന ഒരു പരിപാടിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 10 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീമ-കൊറെഗാവിലെ ഏറ്റുമുട്ടലിനെത്തുടർന്ന് ജനുവരിയിൽ സംസ്ഥാന വ്യാപകമായി അടച്ചുപൂട്ടുൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 162 പേർക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു.