ETV Bharat / bharat

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന തമിഴില്‍ ; നിഗൂഢതകളോടെ 'ദി ഡോര്‍' സെക്കന്‍റ് ലുക്ക്

സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ദി ഡോര്‍ ഭര്‍ത്താവ് നവീന്‍ രാജനും ഭാവനയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്

നിഗൂഢതകളോടെ ദി ഡോര്‍ സെക്കന്‍റ് ലുക്ക് പുറത്ത്

author img

By

Published : Jun 25, 2023, 4:55 PM IST

13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭാവന Bhavana, തമിഴകത്തേയ്‌ക്ക് തിരികെയെത്തുന്നു. സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ദി ഡോറി'ലൂടെയാണ് Horror movie The Door ഭാവന തമിഴകത്തേയ്‌ക്ക് വീണ്ടും എത്തുന്നത്. ജൂണ്‍ ഡ്രീംസ് സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ഭര്‍ത്താവ് നവീന്‍ രാജനും ഭാവനയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

സിനിമയുടെ സെക്കന്‍റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ഭാവന തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് സെക്കന്‍റ്‌ ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ പോസ്‌റ്ററാണ് സിനിമയുടേതായി പുറത്തിറങ്ങിയത്. സിനിമയുടെ ടൈറ്റിലിനെ അര്‍ഥമാക്കുന്ന തരത്തില്‍ ഭാവനയുടെ മുഖത്ത് ഒരു കണ്ണിന് പകരമായി ഒരു വാതിലാണ് പോസ്‌റ്ററില്‍ ദൃശ്യമാകുന്നത്.

നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്കും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് 'ദി ഡോര്‍' ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തത്. ഫസ്‌റ്റ്‌ ലുക്കും നിഗൂഢത നിറഞ്ഞതായിരുന്നു.

'ദി ഡോറി'ല്‍ ഭാവന തന്നെയാകും പ്രധാന വേഷത്തിലെത്തുക. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തെലുഗു, കന്നട എന്നീ ഭാഷകളിലും റിലീസിനെത്തും.

2010ല്‍ പുറത്തിറങ്ങിയ 'അസല്‍' ആയിരുന്നു ഇതിന് മുമ്പ് ഭാവന നായികയായെത്തിയ തമിഴ്‌ ചിത്രം. അജിത്ത് ആയിരുന്നു ചിത്രത്തില്‍ ഭാവനയുടെ നായകനായെത്തിയത്. അതേസമയം 'കേസ് ഓഫ്‌ കൊന്ദന', 'പിങ്ക് നോട്ട്' എന്നീ രണ്ട് കന്നട ചിത്രങ്ങളും ഭാവനയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' ആണ് മലയാളത്തില്‍ ഭാവനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലറാണ് 'ഹണ്ട്'. സ്‌ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

മെഡിക്കല്‍ ക്യാമ്പസിലെ പിജി റസിഡന്‍റ്‌ ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. ഡോക്‌ടര്‍ കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്‍റെ ചുരുളുകള്‍ അഴിയുന്നതിലൂടെയാണ് സിനിമയുടെ കഥാ വികാസം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും 'ഹണ്ട്' എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

'ഹണ്ടി'ല്‍ അതിഥി രവിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ രണ്‍ജി പണിക്കര്‍, അജ്‌മല്‍ അമീര്‍, അനുമോഹന്‍, രാഹുല്‍ മാധവ്, ഡെയ്‌ന്‍ ഡേവിഡ്, ചന്തു നാഥ്, നന്ദു ലാല്‍, ജി സുരേഷ് കുമാര്‍, കോട്ടയം നസീര്‍, ബിജു പപ്പന്‍, വിജയകുമാര്‍, ദിവ്യ നായര്‍, സോനു തുടങ്ങിയവരും അണിനിരക്കുന്നു.

അതേസമയം 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാവന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമായത്. ചിത്രത്തില്‍ ഷറഫുദ്ദീനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read: കേരള തനിമയുടെ ഒരു പകര്‍ന്നാട്ടം; ഭാവനയുടെ 'വാഴേണം' പാട്ടിന് പ്രത്യേകതകളേറെ

ഭാവനയുടെ തിരിച്ചുവരവിനെ കുറിച്ച് സിനിമയുടെ റിലീസ് വേളയില്‍ ഷറഫുദ്ദീന്‍ പ്രതികരിച്ചിരുന്നു. 'ഒരു ചെറിയ സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഭാവനയുമായി എനിക്ക് വളരെ നല്ല അനുഭവം ആയിരുന്നു. ചിത്രീകരണ സമയത്ത് ഞങ്ങള്‍ തമ്മില്‍ നല്ല ഇടപെടലായിരുന്നു ഉണ്ടായിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള്‍ ഞാനും അതില്‍ ഒരു ഭാഗമാണ്‌ എന്നത് ഒരുപാട് സന്തോഷം തരുന്നുണ്ട്. ഭാവനയും അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാനും ഭാവനയുടെ വരവിനെയാണ് ഈ ചിത്രത്തില്‍ നോക്കിക്കാണുന്നത്' - ഷറഫുദ്ദീന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.