ജയ്പൂർ: രാജസ്ഥാനിലെ ബെഹ്റോറിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹംജാപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അർധരാത്രിയോടെ മൂന്നുപേർ വീട്ടിലെത്തി യുവാവിനെ കൂട്ടികൊണ്ടുപോയി. തുടർന്ന് ഗ്രാമത്തിലെ വാട്ടർ ടാങ്കിന് സമീപത്ത് വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും മരിച്ചയാളുടെ അമ്മാവൻ മനോജ് യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. തങ്ങളോട് ആർക്കും ശത്രുത ഉണ്ടായിരുന്നില്ലെന്നും അമ്മാവൻ കൂട്ടിച്ചേർത്തു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
രാജസ്ഥാനിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു - ഹംജാപൂർ ഗ്രാമം
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
![രാജസ്ഥാനിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു Hamjapur village Behror Manoj Yadav Water tank Youth beaten to death Youth beaten to death in Rajasthan രാജസ്ഥാൻ യുവാവിനെ തലയ്ക്കടിച്ച് കൊന്നു വാട്ടർ ടാങ്ക് ഹംജാപൂർ ഗ്രാമം ബെഹ്റോർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8290486-thumbnail-3x2-death.jpg?imwidth=3840)