ചെന്നൈ: ചോദ്യംചെയ്യലിന് ഹാജരായ ശേഷം യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്‌തു. ഷോലിംഗനെല്ലൂര്‍ സ്വദേശി സതീഷ് കുമാറാണ്(33) മരിച്ചത്.
അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് ചെന്നൈ പൊലീസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ച സതീഷ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്‌തത്. ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് ചാടി ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. യുവാവിന്‍റെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.