അഹമ്മദാബാദ്:ഗിന്നസ് റെക്കോഡ് ഉടമ നിലാൻഷി പട്ടേൽ സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി. കൗമാരക്കാരിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള ആൾ എന്ന നിലയിൽ തുടർച്ചയായ മൂന്നാം വർഷമാണ് നിലാൻഷി ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നത്. നിലവിൽ 6 അടി 2.45 ഇഞ്ചാണ് നിലാൻഷിയുടെ മുടിയുടെ നീളം. 2018ൽ 5 അടി 7 ഇഞ്ചായിരുന്ന മുടി മൂന്ന് വർഷം കൊണ്ട് ഒരടിയോളം ആണ് വളർന്നത്. ആറു വയസ് മുതൽ നിലാൻഷി മുടി വളർത്തുന്നു. ബാർബർഷോപ്പിലുണ്ടായ ദുരനുഭവമാണ് നിലാൽഷിയെ മുടി വളർത്താൻ പ്രേരിപ്പിച്ചത്. ഗിന്നസ് റെക്കോഡിൽ മാത്രം ഒതുങ്ങുന്നതല്ല നിലാൻഷിയുടെ വിശേഷങ്ങൾ. ടേബിൾ ടെന്നീസ് ദേശീയ താരം കൂടിയായ ഈ മിടുക്കി ഗാന്ധിനഗർ ഐ.ഐ.ടിയിൽ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് .
ഗിന്നസ് റെക്കോഡ് വീണ്ടും തിരുത്തി നിലാൻഷി പട്ടേൽ - നിലാൻഷി പട്ടേൽ
കൗമാരക്കാരിലെ ഏറ്റവും നീളം കൂടിയ മുടിയുള്ളയാള്‍ എന്ന നിലയിൽ തുടർച്ചയായ മൂന്നാം വർഷമാണ് നിലാൻഷി ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നത്
![ഗിന്നസ് റെക്കോഡ് വീണ്ടും തിരുത്തി നിലാൻഷി പട്ടേൽ Gujarat girl breaks Guinness book record for longest hair Nilanshi Patel അഹമ്മദാബാദ് ഗിന്നസ് റെക്കോഡ് നിലാൻഷി പട്ടേൽ nilanshi patel](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9491009-1062-9491009-1604933162005.jpg?imwidth=3840)