ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആഗ്ര എക്സ്പ്രസ് ഹൈവേയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്‌ച്ചയാണ് സംഭവം. യുവതിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. ലക്‌നൗവിൽ നിന്ന് ബംഗർമൗവിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം വലിച്ചിഴച്ച് കാറിൽ കയറ്റിയാണ് ബലാത്സംഗം ചെയ്‌തത്. ശേഷം യുവതിയെ കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ രക്ഷപെടുകയായിരുന്നു. അവശനിലയിലായ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഉന്നാവോയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി - Unnao rape
യുവതിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്.