ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 52123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി. 24 മണിക്കൂറിനിടെ 775 പേര്‍ കൂടി രാജ്യത്ത് മരിച്ചു. 5,28,242 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 10,20,582 പേര്‍ രോഗവിമുക്തി നേടി.
കൊവിഡ് രൂക്ഷമായ സംസ്ഥാനമായി മഹാരാഷ്‌ട്ര തുടരുകയാണ്. സംസ്ഥാനത്ത് ബുധനാഴ്‌ച 9211 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 298 പേര്‍ കൂടി മരിച്ചു. മഹാരാഷ്‌ട്രയില്‍ ഇതുവരെ 4,00,651 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,46,129 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,39,755 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. തമിഴ്‌നാട്ടില്‍ ഇതുവരെ 2,34,114 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ 1035 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,32,275 ആയി. ഇന്നലെ വരെ രാജ്യത്ത് 1,81,90,382 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ബുധനാഴ്‌ച 4,46,642 സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധനാവിധേയമാക്കിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.