ETV Bharat / bharat

കൊവിഡ് മുക്തി നിരക്കിൽ ഇന്ത്യ ഒന്നാമത്

നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90.62 ശതമാനമാണ്. വികസിത രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ അഞ്ച് ഇരട്ടി കേസുകളുണ്ടെന്നും റിപ്പോർട്ട്.

കൊവിഡ് മുക്തി  ന്യൂഡൽഹി  കേന്ദ്ര ആരോഗ്യ മന്ത്രാലയം  maximum number of recovered COVID patients  COVID patients
കൊവിഡ് മുക്തി നിരക്കിൽ ഇന്ത്യ ഒന്നാമത്
author img

By

Published : Oct 27, 2020, 8:50 PM IST

ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം കൊവിഡ് മുക്തിനേടിയവർ ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദൈനംദിന മരണനിരക്കിൽ തുടർച്ചയായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90.62 ശതമാനമാണ്. വികസിത രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ അഞ്ച് ഇരട്ടി കേസുകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന മരണനിരക്കിൽ 58 ശതമാനവും മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, ഛത്തീസ്‌ഗഢ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ളതാണ്. 78 ശതമാനം സജീവ കേസുകളും കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.