ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയര്‍ത്തുന്നവരെ താന്‍ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി രഘുരാജ് സിങ്. അലിഗഡില്‍ പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം പ്രസ്‌താവന നടത്തിയത്.
റാലിക്കിടയില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് അദ്ദേഹം പ്രസ്‌താവന നടത്തിയത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഒരു ശതമാനം ആളുകൾ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇവർ പ്രധാന മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ ഉയര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തർപ്രദേശ് തൊഴില്‍ മന്ത്രാലയത്തിലെ സഹമന്ത്രിയാണ് രഘുരാജ് സിങ്.