ഹൈദരാബാദ് : ഭാര്യയുടെ പ്രകൃതി വിരുദ്ധ ലൈംഗികത പൊലീസ് കണ്ടെത്തിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്‌മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഒങ്കോള ഗ്രാമത്തിലാണ് സംഭവം. സ്വവര്‍ഗരതിക്കാരിയായ സുമലതയെന്ന വീട്ടമ്മ നിരവധി പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ലൈംഗിക ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു യുവതിയെ നിർബന്ധിക്കുയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടില്‍ പൊലീസെത്തിയതോടെയാണ് ഭര്‍ത്താവ് സംഭവങ്ങളെക്കുറിച്ചറിയുന്നത്.
ഭർത്താവ് എടുകൊണ്ടലുവിന്‍റെ സാന്നിധ്യത്തില്‍ പൊലീസ് പരിശോധന നടത്തിയപ്പോൾ നിരവധി ലൈംഗിക ഉപകരണങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മനംനൊന്ത എടുകൊണ്ടലു ഉടൻ തന്നെ വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സുമലതയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌ത വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.