ETV Bharat / bharat

വാട്സ് ആപ്പ് ചോര്‍ത്തല്‍ : കേന്ദ്രത്തോട് അഞ്ച് ചോദ്യങ്ങളുമായി കപില്‍ സിബല്‍

സ്വകാര്യ വ്യക്‌തികളുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു

വാട്‌സാപ്പ് വിവരം ചോര്‍ത്തല്‍ : കേന്ദ്ര സര്‍ക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
author img

By

Published : Nov 2, 2019, 12:15 PM IST

Updated : Nov 2, 2019, 1:07 PM IST

ന്യൂഡല്‍ഹി: വാട്സ് ആപ്പ് വിവരം ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ്. ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നിരവധിയാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ മോദി സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി.

1. സര്‍ക്കാരിലെ ഏത് വിഭാഗമാണ് പെഗാസെസിനെ വിലയ്‌ക്കെടുത്തത് ?
2. എത്ര രൂപയാണ് ഇതിനായി ചിലവഴിച്ചത് ?
3. നീക്കങ്ങള്‍ക്ക് മുന്‍കൈ എടുത്തത് ആരാണ് ?
4. വിവരങ്ങള്‍ ചോര്‍ത്താന്‍ ആരാണ് നിര്‍ദേശം നല്‍കിയത് ?
5. വിവരം ചോര്‍ത്തല്‍ കൂടാതെ മറ്റ് ഉദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?
എന്നീ ചോദ്യങ്ങളാണ് കപില്‍ സിബല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

  • Israeli NSO sold spyware Pegasus only to Governments

    Before WhatsApp answers our Govt. must tell us :

    1) Which wing of Govt. purchased Pegasus
    2) At what price
    3) Who handled it’s operations
    4) Who gave instructions for snooping
    5) Which other platforms are compromised

    😳

    — Kapil Sibal (@KapilSibal) November 2, 2019 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹിക പ്രവര്‍ത്തകരുടെയും, വാട്സ് ആപ്പ് വിവരങ്ങള്‍ ഇസ്രായേല്‍ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നാണ് ആരോപണം. കഴിഞ്ഞ മേയില്‍ വാട്സ് ആപ്പ് അധികൃതര്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി കൂടികാഴ്‌ച നടത്തിയിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍ ഉയരുന്നത്.

എന്നാല്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്‌തതെന്നും, വ്യക്‌തികളുെട സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Intro:Body:

https://www.aninews.in/news/national/general-news/which-govt-wing-purchased-pegasus-who-gave-instructions-for-snooping-sibal-questions-centre20191102105611/

Conclusion:
Last Updated : Nov 2, 2019, 1:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.