കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഹൗറയിലുണ്ടായ പ്രക്ഷോഭത്തില്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്ക്. ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് സിങ് യാദവിനാണ് പ്രതിഷേധത്തിനിടെ പരിക്കേറ്റത്.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ബോംബ് എറിയുകയായിരുന്നു. മുഖത്തും കാലിനും സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വടക്ക് ദിനാജ്‌പൂരില്‍ ഇന്‍റര്‍നെറ്റ് സേവനം അടുത്ത 48 മണിക്കൂര്‍ കൂടി മുടങ്ങും.