ന്യൂഡല്‍ഹി: ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയുടെ തീയതികൾ ഉടന്‍ നിശ്‌ചയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര കാര്യാലയം വഴി ജാപ്പനീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഉച്ചകോടിക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശ്യകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഡിസംബറില്‍ നടക്കാനിരുന്ന ഉച്ചകോടി വൈകിയതാണെന്നും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ജപ്പാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ പതിനഞ്ചിനും പതിനേഴിനും ഇടക്ക് ഗുവാഹത്തിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്‌ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.