ന്യൂഡല്‍ഹി: കശ്‌മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ്. ഈ യുദ്ധത്തില്‍ അവരെ മറക്കാന്‍ കഴിയില്ല, അതും ജനങ്ങളാണ് ജാമിയ മിലിയ ഇസ്ലാമിയക്ക് പുറത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഐഷി ഘോഷ് പറഞ്ഞു. നമ്മുടെ ഭരണഘടന സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഐഷി ഘോഷിനെയും മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഐഷി ഘോഷ്, പങ്കജ് മിശ്ര, വാസ്‌കർ വിജയ് എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. ജെഎൻയുവിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്‌ച ഐഷി ഘോഷ് ഉള്‍പ്പടെയുള്ള ഒമ്പത് പേരുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിന് മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രവേശിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചതിനെ തുടർന്ന് ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതില്‍ അധികം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.