നോയിഡ: നോയിഡ ചെക്‌പോസ്റ്റിൽ പൊലീസിനുനേരെ ആക്രമണം. മൂന്ന് അംഗ സംഘം പൊലീസിന് നേരെ വെടിയുതിർത്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ലോക്ക് ഡൗൺ ലംഘിച്ച് ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ പൊലീസ് തടയുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ അക്രമികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു.
ഇരുചക്ര വാഹനത്തിൽ ഒരാൾക്ക് മാത്രം യാത്രാനുമതിയുള്ളപ്പോഴാണ് മൂന്ന് പേർ ലോക്ക് ഡൗൺ നിയമം മറികടന്ന് യാത്ര ചെയ്തത് പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രൺവിജയ് സിംഗ് പിന്തുടർന്നപ്പോഴാണ് പൊലീസിന് നേരെ അക്രമികള്‍ വെടിയുതിർത്തത്. ഒരാൾ പൊലീസ് പിടിയിലായി. മറ്റു രണ്ടുപേർ ഓടി രക്ഷപെട്ടു. പിടിക്കപെട്ടയാൾക്കെതിരെ 25000 രൂപ പിഴയും 12 ഓളം വകുപ്പുകൾ പ്രകാരം കേസും രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
നോയിഡ ചെക്‌പോസ്റ്റിൽ പൊലീസിനുനേരെ ആക്രമണം - lockdown
ഡൗൺ ലംഘിച്ച് ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ പൊലീസ് തടയുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ അക്രമികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.