ലക്‌നൗ: കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തിൽ വൃന്ദാവനത്തിലെ വിധവകൾ ഇത്തവണ ഹോളി ആഘോഷിക്കില്ല. ഹോളി ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി വിധവകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സുലഭ് ഫൗണ്ടേഷനാണ് അറിയിച്ചത്. അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കറിന്‍റെ നിര്യാണത്തെത്തുടർന്ന് വിധവകൾ കഴിഞ്ഞ വർഷവും ഹോളി ആഘോഷിച്ചിരുന്നില്ല. കൊവിഡ് 19 വൈറസ് വ്യാപനത്തെത്തുടർന്ന് ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു.
കൊവിഡ് 19; വൃന്ദാവനത്തിലെ വിധവകൾ ഇത്തവണ ഹോളി ആഘോഷിക്കില്ല - കൊവിഡ് 19
ഹോളി ആഘോഷങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി വിധവകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സുലഭ് ഫൗണ്ടേഷനാണ് അറിയിച്ചത്.