റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 81 അംഗ നിയമസഭയിലേക്കുള്ള 17 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് ജില്ലകളിലായി 32 സ്‌ത്രീകളടക്കം 309 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടം നവംബര്‍ മുപ്പതിനും, രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും നടന്നിരുന്നു. നാലാം ഘട്ട വോട്ടെടുപ്പ് ഈ മാസം 16നും അവസാനഘട്ടം ഡിസംബര്‍ 20നും നടക്കും.
-
#JharkhandAssemblyPolls: Voting underway at polling booth number 82 in Chatra. Polling in 17 constituencies in the state for the third phase of elections being held today. pic.twitter.com/Nn7yNFfM1I
— ANI (@ANI) December 12, 2019 " class="align-text-top noRightClick twitterSection" data="
">#JharkhandAssemblyPolls: Voting underway at polling booth number 82 in Chatra. Polling in 17 constituencies in the state for the third phase of elections being held today. pic.twitter.com/Nn7yNFfM1I
— ANI (@ANI) December 12, 2019#JharkhandAssemblyPolls: Voting underway at polling booth number 82 in Chatra. Polling in 17 constituencies in the state for the third phase of elections being held today. pic.twitter.com/Nn7yNFfM1I
— ANI (@ANI) December 12, 2019
നിലവില്‍ ബി.ജെ.പിയുടെ കയ്യിലാണ് സംസ്ഥാനഭരണം. ജെ.എം.എം - കോണ്‍ഗ്രസ് - എല്‍.ജെ.ഡി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന എ.ജെ.എസ്.യു ലോക് ജനശക്തി പാര്‍ട്ടിയും എന്നിവര്‍ മുന്നണി വിട്ടിരുന്നു. ഇരു പാര്‍ട്ടികളും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഡിസംബര്‍ 23 നാണ് ഫലം പ്രഖ്യാപിക്കുക.