ന്യൂഡൽഹി: ഗോവയിൽ കൊവിഡ് സ്ഥിരീകരിച്ച യാത്രക്കാരൻ സഞ്ചരിച്ച വിസ്താര വിമാനത്തിലെ ക്രൂ അംഗങ്ങളോട് ക്വാറന്‍റൈനിൽ കഴിയാൻ വിമാനകമ്പനി ആവശ്യപ്പെട്ടു. മാർച്ച് 22 നാണ് വിസ്താര ആഭ്യന്തര വിമാനമായ യുകെ 861ൽ ഇയാൾ മുംബൈയിൽ നിന്ന് ഗോവയിലെത്തിയത്.
കോൺടാക്റ്റ് ട്രെയ്‌സിങിനായി ലഭ്യമായ എല്ലാ വിവരങ്ങളും അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും ക്രൂ അംഗങ്ങളോടും യാത്രക്കാരനുമായി ഇടപഴകിയവരോടും ക്വാറന്‍റൈനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ടെന്നും വിസ്താര അറിയിച്ചു.
വിമാനത്തിൽ യാത്ര ചെയ്തവർ ഉടൻ തന്നെ ഹെൽപ്പ്ലൈൻ 0832-2421810 / 2225538 എന്ന നമ്പറിൽ വിളിക്കാനോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനോ ഗോവ സർക്കാർ നിർദേശിച്ചിട്ടുണ്ട്.