ഭുവനേശ്വർ: സംസ്ഥാനത്തിലെ മൽകാൻഗിരി ജില്ലയിലെ പോഡിയ ബ്ലോക്കിൽ മുതലയെ കൊന്ന് പ്രദേശവാസികൾ ഭക്ഷിച്ചതായി റിപ്പോർട്ട്. സബേരി നദിയിൽ മുതലയെ കാണുകയും ഇവർ പിടികൂടുകയുമായിരുന്നു. തുടർന്ന് മുതലയുടെ വിരലുകൾ മുറിച്ച് മാറ്റിയെന്നും കഴുത്ത് മുറിച്ച് മാംസം എടുക്കുകയായിരുന്നുവെന്നും ഫോറസ്റ്റ് ഓഫീസർ പ്രദീപ് മിറേസ് പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും പ്രദേശവാസികളെ കണ്ടെത്താനായില്ല. സംഭവത്തിൽ വനംവകുപ്പ് മൂന്ന് ടീമുകളെ അന്വേഷണത്തിന് നിയോഗിച്ചെന്നും അക്രമികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡിഷയിൽ മുതലയെ പിടികൂടി ഭക്ഷണമാക്കി പ്രദേശവാസികൾ; അന്വേഷണം ആരംഭിച്ചു - മുതലയെ കൊന്ന് ഭക്ഷിച്ചു
ഒഡിഷയിലെ മൽകാൻഗിരി ജില്ലയിലെ കലടപ്പള്ളി ഗ്രാമത്തിലാണ് സംഭവം