ETV Bharat / bharat

ബംഗ്ലാദേശിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 11 മണിക്ക് ഇന്ത്യയിലേക്ക് പുറപ്പെടും

ബംഗ്ലാദേശിൽ നിന്ന് 167 മെഡിക്കൽ വിദ്യാർഥികളുമായാണ് ശ്രീനഗറിലേക്ക് വിമാനം പുറപ്പെടുക.

author img

By

Published : May 8, 2020, 10:47 AM IST

Dhaka  Bangladesh  Vande Bharat Mission  Air India flight from Bangladesh to Srinagar  coronavirus pandemic  covid 19  stranded people in dhaka  ധാക്ക  ബംഗ്ലാദേശ്  ജമ്മു കശ്‌മീരിലെ മെഡിക്കൽ വിദ്യാർഥികൾ  എയർ ഇന്ത്യ വിമാനം 11ന് പുറപ്പെടും  കൊറോണ  കൊവിഡ്  വന്ദേ ഭാരത് മിഷൻ
ബംഗ്ലാദേശിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 11ന് ഇന്ത്യയിലേക്ക് പുറപ്പെടും

ധാക്ക: ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന ജമ്മു കശ്‌മീരിലെ മെഡിക്കൽ വിദ്യാർഥികളുമായി എയർ ഇന്ത്യ വിമാനം 11 മണിക്ക് പുറപ്പെടും. ബംഗ്ലാദേശിൽ നിന്ന് 167 മെഡിക്കൽ വിദ്യാർഥികളുമായാണ് ശ്രീനഗറിലേക്ക് വിമാനം പുറപ്പെടുക. കേന്ദ്ര സർക്കാരിനും ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിക്കും വിദ്യാർഥികൾ നന്ദി പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതിന് സഹായിച്ച ഇന്ത്യൻ എംബസിക്കും കോളജിനും നന്ദി അറിയിക്കുന്നതായും മെഡിക്കൽ വിദ്യാർഥിയായ ഖാദിയ റഷീദ് പറഞ്ഞു.

കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയാണ് വന്ദേ ഭാരത് മിഷൻ. ഇന്നലെയാണ് വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. 64 വിമാന സർവീസിലൂടെ 15000ത്തോളം ഇന്ത്യക്കാരെ മെയ് 13 വരെ തിരികെ കൊണ്ടു വരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.