ETV Bharat / bharat

യുപിയില്‍ 664 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,492 ആയി.

യുപി  കൊവിഡ്‌ 19  Uttar Pradesh  ഉത്തര്‍ പ്രദേശ്‌  കൊവിഡ്  covid cases
യുപിയില്‍ 664 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Jun 30, 2020, 8:26 PM IST

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ 664 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,492 ആയി. 25 കൊവിഡ്‌ മരണങ്ങളും സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തതായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അമിത് മോഹന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,084 പേര്‍ക്ക് രോഗം ഭേദമായി.

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വീടു വീടാന്തരം നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് രണ്ട് മുതല്‍ 12 വരെ മീററ്റ് ഡിവിഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ജൂലായ് അഞ്ച് മുതല്‍ പദ്ധതി നടപ്പാക്കും. അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകളും മറ്റ് വിവരങ്ങളും വീടുകളില്‍ പതിപ്പിക്കും. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ ജൂലായ് ഒന്ന് മുതല്‍ സംസ്ഥാനത് ആരംഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ കാമ്പയിനിന്‍റെ ഉദ്‌ഘാടനം ലക്‌നൗവില്‍ നടക്കുമെന്നും അമിത് മോഹന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.